dcsimg

Plum Judy at Mechode Padur

Image of Abisara

Description:

പ്ലം ശലഭം വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. ഇംഗ്ലീഷ് വിലാസം സഹായം[പ്രദർശിപ്പിക്കുക] ആട്ടക്കാരി PlumJudyJavadi.jpg ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം:Animalia ഫൈലം:Arthropoda ക്ലാസ്സ്‌:Insecta നിര:Lepidoptera കുടുംബം:Riodinidae ജനുസ്സ്:Abisara വർഗ്ഗം:A. echerius ശാസ്ത്രീയ നാമം Abisara echerius ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാണപ്പെടുന്ന അഴകുറ്റ ഒരു പൂമ്പാറ്റയാണ് ആട്ടക്കാരി.(Plum Judy).കേരളത്തിൽ വിരളമായേ ഇതിനെ കാണാൻ കഴിയുകയുള്ളൂ.ചിലപ്പോൾ നാട്ടിൻപുറങ്ങളിലെ ചെറുകാടുകളിൽ പ്ലം തന്റെ സാന്നിദ്ധ്യം അറിയിക്കാറുണ്ട്. ഈ പൂമ്പാറ്റയ്ക്കു ഒരു കൗതുക സ്വഭാവമുണ്ട്. പറന്നുവന്ന് ഇലയിൽ ഇരുന്നാൽ ഇരിപ്പ് ഉറയ്ക്കാത്തതുപോലെ പലവുരു തിരിഞ്ഞും,മറിഞ്ഞും കളിയ്ക്കും. അതിനാൽ നർത്തകി ജൂഡി (Dancing Judy)എന്നും ഇതിനെ വിളിയ്ക്കാറുണ്ട്. [1]ഇങ്ങനെ ദേഹം ചലിപ്പിയ്ക്കുന്നത് ശത്രുക്കൾ പെട്ടെന്നു വാലും തലയും തിരിച്ചറിയാതിരിയ്ക്കാൻ ആണ്. വെയിലിനെക്കാളുപരി തണലാണ് പ്ലം ശലഭത്തിനിഷ്ടം. വർഷത്തിൽ എല്ലാക്കാലത്തും ഇവയെക്കാണാം. നിറം[തിരുത്തുക] ചുവപ്പു കലർന്ന തവിട്ടുനിറമുള്ള ചിറകും,ഇളം പച്ചക്കണ്ണുകളുമാണ് ഇതിനുള്ളത്. പിൻചിറകിന്റെ അറ്റം പിന്നോട്ട് കൂർത്തിരിയ്ക്കും. വാൽ ഇല്ല. പിൻചിറകിന്റെ അടിവശത്ത് വെളുത്തവലയത്തിൽ കറുത്തപുള്ളികൾ ഉണ്ട്. പിൻചിറകിലും മുൻചിറകിലും വെളുത്ത കരകൾ കാണാം. Abisara echerius2.jpg വേനൽക്കാലത്ത് ചിറകുകൾ മങ്ങിയ നിറത്തിൽകാണപ്പെടുന്നു.[2]

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
4cadfa4b57a8b1e3061d31c67d6ef313