dcsimg

Centipede at Mechode Padur

Image of myriapods

Description:

ആർത്രോപോഡ് ഫൈലത്തിലെ ഒരു ജന്തുവാണ് പഴുതാര. പല സ്ഥലങ്ങളിൽ ചാക്കാണി, ചെതുമ്പൂരൻ, കരിങ്കണ്ണി തുടങ്ങിയ പേരുകളിൽ ഇത് അറിയപ്പെടുന്നു. പല ഖണ്ഡങ്ങൾ ചേർന്നതു പോലെയുള്ള ഘടനയുള്ള ഇതിന്റെ ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകളുണ്ട്. മുൻഭാഗത്തെ രണ്ട് കാലുകൾ വിഷം കുത്തിവയ്ക്കാവുന്നവയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവയുപയോഗിച്ച് ഇരപിടിച്ചാണ് പഴുതാരകൾ ഭക്ഷണം നേടുന്നത്. പഴുതാരകളുടെ 8000 ലധികം വർഗ്ഗങ്ങൾ ലോകത്തുള്ളതായി പഴുതാര കണക്കാക്കപ്പെടുന്നു. ഇവയിൽ 3000 എണ്ണത്തിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആർട്ടിക് വൃത്തത്തിന് വടക്ക് ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. ഉഷ്ണമേഖലാ മഴക്കാടുകൾ മുതൽ മരുഭൂമികൾ വരെ ഇവയ്ക്ക് വാസസ്ഥലമാണ്. എന്നിരുന്നാലും മറ്റു ഷഡ്പദങ്ങളെയും അരാക്ക്നിഡുകളെയും പോലെ മെഴുകിന്റെ ആവരണമില്ലാത്തതിനാൽതൊലിയിലൂടെ ജലം വേഗത്തിൽ നഷ്ടപ്പെടുന്നു എന്നതുകൊണ്ട് ഈർപ്പമേറിയ ഭാഗങ്ങളിലേ ഇവയ്ക്ക് ജീവിക്കാനാകൂ. ഇരപിടിക്കുന്ന അകശേരുകികളിൽ ഏറ്റവും വലിയ ജന്തുക്കളിലൊന്നാണ് പഴുതാര. Scolopendra gigantea എന്ന ശാസ്ത്രനാമമുള്ള ഭീമൻ ആമസോൺ പഴുതാരയാണ് ലോകത്തിലെ ഏറ്റവും വലിയ പഴുതാര. 30 സെന്റിമീറ്റർ വരെ ഇതിന് നീളമുണ്ടാകും. വവ്വാലുകൾ, ചിലന്തികൾ, കരണ്ടുതിന്നുന്ന ജീവികൾ മുതലായവയെ ഇത് ഭക്ഷണമാക്കുന്നു

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
dc01b723fabc9c80f84d6f4483d4bae4